റോം
ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടി തുടരുന്നു. പാർമയ്‌ക്കെതിരെ ഇരട്ടഗോളോടെ ലീഗിൽ ഈ സീസണിൽ ഒമ്പതു കളികളിൽ 12 ഗോളായി. കളി യുവന്റസ് നേടി (4–-0). ഈ വർഷം ആകെ 32 ഗോളുകളായി റൊണാൾഡോയ്‌ക്ക്. ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കിക്കും ഇത്രയും ഗോളുകളുണ്ട്.
റൊണാൾഡോയ്‌ക്കുപുറമെ അൽവാരൊ മൊറാട്ട, ഡിയാൻ കുളുസെവ്‌സ്‌കി എന്നിവരാണ് യുവന്റസിന്റെ വിജയഗോളുകൾ കുറിച്ചത്. 13 കളികളിൽ 27 പോയിന്റോടെ മൂന്നാമതാണവർ. എസി മിലാനാണ് ഒന്നാമത് (28). ഇന്റർ രണ്ടാമതും (27).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..