താനൂര്‍> അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. 35പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. താനൂര്‍ മൂലക്കല്‍ ദയാപുരം സ്ട്രീറ്റിലാണ് സംഭവം. സ്ട്രീറ്റ് രണ്ടിലെ പള്ളിക്കലകത്ത് നിസാര്‍ ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മകന് അസുഖമായതിനെ തുടര്‍ന്ന് നിസാര്‍ ബാബുവും ഭാര്യയും ആശുപത്രിയിലും കുടുംബത്തിലെ മറ്റംഗങ്ങള്‍ ബന്ധുവീട്ടിലുമായിരുന്നു. ഈ തക്കം മുതലെടുത്താണ് മോഷണം നടന്നിരിക്കുന്നത്. സമീപത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടുകാര്‍ ഞായറാഴ്ച രാവിലെ നിസാറിന്റെ വീടിന്റെ ഉമ്മറത്തെ ലൈറ്റ് അണയ്ക്കാനായി എത്തിയപ്പോഴാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടനെ നിസാറിനെയും, പൊലീസിനെയും അറിയിച്ചു. വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അടച്ചിട്ട മുഴുവന്‍ മുറികളും തുറന്നു. അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവരുകയായിരുന്നു.
നിസാര്‍ ബാബുവിന്റെ ഭാര്യ, അനിയന്റെ ഭാര്യ, കുട്ടികള്‍, ഉമ്മ എന്നിവരുടെ സ്വര്‍ണ്ണാഭരണകളാണ് മോഷണം പോയത്. താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രത്യകസംഘം രൂപികരിച്ച് അന്വേഷണം നടത്തുമെന്നും, പ്രതികളെ ഉടന്‍ പിടികൂടുമെന്നും താനൂര്‍ സിഐ പ്രമോദ് പറഞ്ഞു. മുമ്പ് ദയാപുരം സ്ട്രീറ്റില്‍ മോഷണ ശ്രമം നടന്നിരുന്നു. ആറോളം വീടുകളിലാണ് അന്ന് മോഷണശ്രമം നടന്നത്. തുടര്‍ന്ന് മോഷ്ടാവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..