കൊച്ചി > സംസ്ഥാനത്തെ പൊലീസില്‍ പുതുതായി വനിതാ ഫുട്ബോള്‍ ടീമിന് രൂപം നല്‍കുമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. ഒപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. സ്പോര്‍ട്സ് ക്വാട്ടയില്‍ പോലീസില്‍ ഇന്നലെ 57 ഹവില്‍ദാര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നിരുന്നു. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.
പൊലീസ് സേനയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷം 137 കായികതാരങ്ങള്‍ക്കാണ് നിയമനം നല്‍കിയത്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കായികതാരങ്ങളെ പൊലീസിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാസിങ് ഔട്ട് പൂര്‍ത്തിയാക്കിയ ബാച്ചില്‍ ഉള്‍പെട്ട താരങ്ങള്‍ ഹരിയാനയില്‍ നടന്ന ആള്‍ ഇന്ത്യാ പോലീസ് അത്ലറ്റിക് മീറ്റില്‍ എട്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു.
കായിക രംഗത്ത് സമാനതകളില്ലാത്ത വികസനമാണ് ഈ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് നടക്കുന്നത്. കളികള്‍ക്കും കളിക്കാര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..