KeralaLatest NewsNews

ശോഭാ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ച് കെ.സുരേന്ദ്രന്‍

പാര്‍ട്ടിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ വിട്ടു നില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയാണ്

കാസര്‍കോട് : ശോഭാ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ തന്റെ നിലപാടറിയിച്ചു. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ശോഭാ സുരേന്ദ്രനെ കുറിച്ച് ബിജെപി കേന്ദ്ര നേതാക്കളോടും ആര്‍എസ്എസിനോടുമാണ് കെ.സുരേന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കു വേണ്ടിപ്പോലും ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തിക്കാത്തതിന് ന്യായീകരണമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ വിട്ടു നില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയാണ്. ഒറ്റക്കെട്ടായി പോകണമെന്നും പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കണമെന്നും പ്രഭാരിമാര്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും ശോഭ സുരേന്ദ്രന്‍ ചെവിക്കൊണ്ടില്ല. തനിക്കെതിരെയെന്ന് മാധ്യമങ്ങള്‍ പറയുന്ന എം.ടി.രമേശും, പി.കെ.കൃഷ്ണദാസും അടക്കം തിരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button