Latest NewsInternational

പോണ്‍ ശേഖരം നശിപ്പിച്ചതിന് മാതാപിതാക്കള്‍ മകന് ലക്ഷങ്ങൾ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

എന്നാല്‍ നിയമപരമായി ഡേവിഡിന്റെ സ്വത്താണ് ഈ പോണ്‍ ശേഖരം എന്നും ഇത് നശിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലെന്നുമാണ് കോടതി കണ്ടെത്തിയത്

ന്യൂയോര്‍ക്ക്: പോണ്‍ ശേഖരം നശിപ്പിച്ചതിന് മകന് മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ (എകദേശം 55 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. 42 വയസുകാരനായ ഡേവിഡ് എന്ന ആളാണ് മാതാപിതാക്കള്‍ക്കെതിരെ കോടതിയില്‍ പോയത്. 2018ലാണ് ഡേവിഡിന്‍റെ പോണ്‍ ശേഖരം മാതാപിതാക്കള്‍ നശിപ്പിച്ചത്.

അതില്‍ 1605 ഡിവിഡികള്‍, വിഎച്ച്‌എസ് ടേപ്പുകള്‍, സെക്സ് ടോയികള്‍ മാഗസിനുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. ഏതാണ്ട് 25,000 ഡോളര്‍ വിലവരുന്നവയാണ് മാതാപിതാക്കള്‍ നശിപ്പിച്ചത് എന്ന വാദം ഉന്നയിച്ചാണ് ഇതിനെതിരെ ഡേവിഡ് കോടതിയെ സമീപിച്ചത്. എന്നാൽ പോണ്‍ ശേഖരം മകനെ ബാലപീഡകനും, ലൈംഗിക അടിമയും ആക്കുന്നതിനാലാണ് ഇത് ചെയ്തതെന്നാണ് ഡേവിഡിന്റെ പിതാവ് കോടതിയില്‍ വാദിച്ചത്.

read also: കെ എം മാണി അടക്കി ഭരിച്ച പഞ്ചായത്തില്‍ ബിജെപി തരംഗം,​ ഇടതുമുന്നണിയുടെ വാര്‍ഡും പിടിച്ചെടുത്തു

നഷ്ടത്തിന്‍റെ മൂന്നിരട്ടി തുക തിരിച്ചുനല്‍കണം എന്നാണ് ഹര്‍ജിയില്‍ ഡേവിഡ് ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിച്ചതായാണ് ഇന്‍ഡിപെന്‍ഡന്‍റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നിയമപരമായി ഡേവിഡിന്റെ സ്വത്താണ് ഈ പോണ്‍ ശേഖരം എന്നും ഇത് നശിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലെന്നുമാണ് കോടതി കണ്ടെത്തിയത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button