KeralaLatest NewsNewsEntertainment

ഞാന്‍ ചെയ്ത അതേ തെറ്റുകള്‍ വരുത്തി വഞ്ചിക്കപ്പെടരുത്; ഷക്കീല

എന്നെക്കുറിച്ച്‌ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,

ഒരുകാലത്ത് തെന്നിന്ത്യയുടെ മാദക നടിയായി തിളങ്ങിയ താരമാണ് നടി ഷക്കീല. താരത്തിന്റെ ബയോപിക് റിലീസിന് ഒരുങ്ങുകയാണ്. റിച്ച ചദ്ദയാണ് ഷക്കീലയുടെ റോളില്‍ എത്തുന്നത്. താന്‍ ജീവിച്ചിരിക്കുമ്ബോള്‍ തന്നെ തന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷക്കീല പറഞ്ഞു. ചിത്രവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘എന്നെക്കുറിച്ച്‌ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്ബോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.’ ഷക്കീല പറഞ്ഞു.സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ്, അഭിനേതാവായ രാജീവ് പിള്ള എന്നിവരോട് ഷക്കീല നന്ദി പറഞ്ഞു.

തന്നെക്കുറിച്ച്‌ മോശമായി ഒന്നും എഴുതാത്തതിന് മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ ഷക്കീല ഭാവിയില്‍ സിനിമയിലേക്ക് വരുന്ന നടിമാരോടും പഠിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരോടും തനിക്ക് പറ്റിയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും വഞ്ചിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കാനും കൂട്ടിച്ചേർത്തു.

‘എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്ക് ഉണ്ട്, അതിനാല്‍ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നില്ല എനിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച്‌ സംസാരിക്കുന്നവരെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല” ഷക്കീല പറഞ്ഞു.

ക്രിസ്തുമസ് ദിനത്തിലാണ് ഷക്കീല റിലീസ് ചെയ്യുന്നത്. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button