20 December Sunday

നടിയെ അപമാനിച്ച കേസ്: പ്രതികള്‍ കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 20, 2020

കൊച്ചി > കൊച്ചിയിലെ ഷോപ്പിങ് മാളില്‍  യുവ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെയാണ് കളമശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.

തനിക്ക് നേരിട്ട ദുരനുഭവം യുവനടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഐജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി സിഐ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങിയിരുന്നു. യുവാക്കളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതിന് പിന്നാലെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് പെരിന്തല്‍മണ്ണിയിലേക്ക് എത്തിയിരുന്നു. തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറാണെന്നാണ് യുവാക്കള്‍ അറിയിച്ചത്. തുടര്‍ന്ന്  കീഴടങ്ങാന്‍ അഭിഭാഷകര്‍ക്ക് ഒപ്പം എത്തുന്നതിന് തൊട്ടുമുന്‍പാണ് കസ്റ്റഡിയിലെടുത്തത്.  



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top