ന്യൂഡൽഹി
രാജ്യത്ത് കോവിഡ് ബാധിതർ ഒരു കോടിയിലെത്തി. 24 മണിക്കൂറിൽ 22,890 പേർക്കാണ് രോഗം. ജനുവരി മുപ്പതിനാണ് ആദ്യ കോവിഡ് റിപ്പോർട്ടു ചെയ്‌തത്. മെയ് 18ന് ഒരു ലക്ഷമെത്തി. ജൂലൈ 16ന് 10 ലക്ഷത്തിലേക്കും സെപ്‌തംബർ 15ന് അരക്കോടിയിലേക്കും രോഗികൾ ഉയർന്നു.
95.21 ലക്ഷം പേർ രോഗമുക്തരായി. 95.40 ശതമാനമാണ് രോഗമുക്തി നിരക്ക്. 3.14 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണം 1.45 ലക്ഷം കടന്നു. 24 മണിക്കൂറിൽ 338 പേർകൂടി മരിച്ചു.
മഹാരാഷ്ട്രയിലാണ് കൂടുതൽ മരണം–- 65. ബംഗാൾ–- 44, ഡൽഹി–- 35, യുപി–- 18, ഹരിയാന–- 17, പഞ്ചാബ്–- 15 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മരണം. രണ്ടാഴ്‌ചയായി പ്രതിദിന മരണനിരക്ക് അഞ്ഞൂറിൽ താഴെയാണ്. 1.45 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. കേരളത്തിൽ ഇത് 0.4 ശതമാനം. മഹാരാഷ്ട്രയിൽ 2.57 ഉം കർണാടകയിൽ 1.32 ഉം തമിഴ്‌നാട്ടിൽ 1.49 ശതമാനവുമാണ് മരണനിരക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..