19 December Saturday

സൗഹൃദ കൂട്ടായ്മയില്‍ സാംസ്‌കാരിക കൊച്ചിക്ക് തുടക്കമാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020

കൊച്ചി> കൊച്ചിയിലെ സാംസ്‌കാരികധാരകള്‍ എം. കെ. സാനുവിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക കൊച്ചി എന്ന പേരില്‍  കൂട്ടായ്മയൊരുക്കുന്നു. കൊച്ചിയുടെ തനതു സാംസ്‌കാരികശബ്ദവും അരങ്ങുമായി മാറുവാനുതകുമാറ് വിപുലമായ  സുഹൃദ് കൂട്ടായ്മയ്ക്കു രൂപം നല്‍കുവാനുള്ള ശ്രമത്തിലാണ് കൂട്ടായ്മയുടെ പ്രതിനിധികള്‍.

കൂട്ടായ്മയുടെ രൂപീകരണം സംബന്ധിച്ച  പ്രാഥമികയോഗം ഇന്നു വൈകീട്ട് എറണാകുളം ടി. ഡി. എം. ഹാളില്‍  തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഏകോപന ചുമതലകള്‍ക്കായി എം. കെ. സാനു ചെയര്‍മാനും, ജോണ്‍പോള്‍ കണ്‍വീനറും, സി.ഐ.സി.സി. ജയചന്ദ്രന്‍  ജോയിന്റ് കണ്‍വീനറും,  മനുറോയ് ട്രഷററും ശ്രീമതി ഷീബ ജോര്‍ജജ്, ഫാ. തോമസ് പുതുശ്ശേരി, ടി.പി. രമേശ്, അസീസ്, പി.ജെ. ചെറിയാന്‍, എം. എസ്സ്. രഞ്ജിത്ത്, ജോണ്‍സണ്‍ സി. എബ്രഹാം,  സി.ജി. രാജഗോപാല്‍, അജിത്കുമാര്‍,  ജെബിന്‍ എന്നിവരംഗങ്ങളുമായ  ഒരു അഡ്ഹോക് കമ്മിറ്റിയെ  തിരഞ്ഞെടുത്തു. കഥാകാരന്‍  യു.എ.ഖാദറിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഒ. എന്‍. വി. പുരസ്‌കാരം ലഭിച്ച ഡോ. എം. ലീലാവതിയെ യോഗം അഭിനന്ദിച്ചു.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top