19 December Saturday

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റൂറൽ ഡവലപ്‌മെന്റ്‌ ആൻഡ്‌ പഞ്ചായത്തിരാജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020

ഹൈദരാബാദിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റൂറൽ ഡവലപ്‌മെന്റ്‌ ആൻഡ്‌ പഞ്ചായത്തിരാജിൽ 510 ഒഴിവുണ്ട്‌. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്‌ ഒഴിവ്‌.
ഒരുവർഷത്തെ കരാർ നിയമനമാണ്. ഗ്രാമീണമേഖലയിലാണ്‌  പ്രവർത്തനം. ‌ സ്‌റ്റേറ്റ്‌ പ്രോഗ്രാം  കോ–ഓർഡിനേറ്റർ - 10, യങ്‌ ഫെലൊ 250, ക്ലസ്‌‌റ്റർ ലെവൽ റിസോഴ്‌സ്‌ പേഴ്‌സൺ 250 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  സ്‌റ്റേറ്റ്‌ പ്രോഗ്രാം  കോ–ഓർഡിനേറ്റർ യോഗ്യത ഇക്കണോമിക്‌സ്‌/റൂറൽ ഡവലപ്‌മെന്റ്‌/റൂറൽ മാനേജ്‌മെന്റ്‌/പൊളിറ്റിക്കൽ സയൻസ്‌/സോഷ്യോളജി/ആന്ത്രോപോളജി/സോഷ്യൽ വർക്ക്‌‌/ഡവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌/ഹിസ്‌റ്ററി അല്ലെങ്കിൽ സമാനവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പത്താം ക്ലാസ്സിൽ 60 ശതമാനം മാർക്കും പന്ത്രണ്ടാം ക്ലാസ്സിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലും 50 ശതമാനവും മാർക്ക്‌ നേടണം. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം വേണം. പ്രായം 30–-50.
യങ്‌ ഫെലൊ യോഗ്യത ഇക്കണോമിക്‌സ്‌/റൂറൽ ഡവലപ്‌മെന്റ്‌/റൂറൽ മാനേജ്‌മെന്റ്‌/പൊളിറ്റിക്കൽ സയൻസ്‌/സോഷ്യോളജി/ആന്ത്രപ്പോളജി/സോഷ്യൽവർക്‌/ ഡവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌/ഹിസ്‌റ്ററി അല്ലെങ്കിൽ സമാന സോഷയൽ സയൻസ്‌ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ രണ്ട്‌ വർഷത്തെ ഡിപ്ലോമ.പത്താം ക്ലാസ്സിൽ 60 ശതമാനം മാർക്കും പന്ത്രണ്ടാം ക്ലാസ്സിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലും 50 ശതമാനവും മാർക്ക്‌ നേടണം. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം വേണം. പ്രായം 21–-30. ക്ലസ്‌റ്റർ ലെവൽ റിസോഴ്‌സ്‌ യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്‌ .
അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ്‌ വായിക്കാനും പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. പ്രായം 25–-40. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബർ 29. വിശദവിവരത്തിന്‌ www.nirdpr.org.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top