തിരുവനന്തപുരം> ആറ്റിങ്ങല്‍ ചെമ്പകമംഗലത്ത് യുവാവിനെ കുത്തിക്കൊന്നു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30)വാണ് മരിച്ചത്. സംഭവത്തിൽ വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) അറസ്‌റ്റ് ചെയ്‌തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുൻ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറയുന്നു. രാത്രി ഒന്‍പതരയോടെ വിമലും മറ്റൊരു സുഹൃത്തും വിഷ്ണുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്നുള്ള വാക്കുതർക്കം കത്തികുത്തിലെത്തി.
വിഷ്ണുവിന് മാതാപിതാക്കള്‍ ഇല്ല. സഹോദരിയോടൊപ്പമാണ് താമസം. വിമലിനും പരിക്കുണ്ട്. പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..