ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശജയം. ഷെഫീൽഡ് യുണൈറ്റഡിനെ 3–-2ന് വീഴ്‌ത്തി. മർകസ് റഷ്‌ഫഡിന്റെ ഇരട്ടഗോളാണ് യുണൈറ്റഡിന് തുണയായത്. ആന്തണി മാർഷ്യലും ലക്ഷ്യംകണ്ടു. ഒരു ഗോളിന് പിന്നിലായശേഷമാണ് യുണൈറ്റഡ് ജയം പിടിച്ചത്. ഡേവിഡ് മക്‌ഗോൾഡ്രിക് ഷെഫീൽഡിന്റെ രണ്ടുഗോളും നേടി. ജയത്തോടെ പട്ടികയിൽ ആറാമതായി യുണൈറ്റഡ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..