Latest NewsNewsIndia

ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് കാമുകനുമായി അവിഹിത ബന്ധം

പുറത്തറിയാതിരിക്കാന്‍ മുത്തച്ഛനേയും നാത്തൂനേയും കൊലപ്പെടുത്തി യുവതി

ഡെറാഡൂണ്‍: ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് കാമുകനുമായി അവിഹിത ബന്ധം മുത്തച്ഛന്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ബന്ധം പുറത്തറിയാതിരിക്കാന്‍ മുത്തച്ഛനേയും ഭര്‍തൃസഹോദരിയേയും കൊലപ്പെടുത്തി യുവതി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം.

Read Also : നഴ്‌സിങ് പഠനത്തിന് സഹായിച്ച ആൾ ബംഗളുരൂവിലെത്തിയ 19കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ യുവതി കാമുകന്റെ സഹായത്തോടെയാണ് ഇരുവരേയും കൊലപ്പെടുത്തിയത്. വിവാഹിതയായ റിയ എന്ന യുവതിയും അയല്‍ക്കാരനായ ഇവരുടെ കാമുകന്‍ രോഹിത്തുമാണ് രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നിലെന്ന് കണ്ടെത്തിയതോടെ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു റിയയുടെ വിവാഹം. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സൂരജ് കുമാറാണ് ഭര്‍ത്താവ്. ഇതിനിടയില്‍ അയല്‍വാസിയായ രോഹിതുമായി യുവതി അവിഹിത ബന്ധം തുടര്‍ന്നു. ഭര്‍ത്താവ് ജോലിക്ക് പോകുന്നതോടെ യുവതിയുടെ മുറിയിലേക്ക് കാമുകന്‍ എത്തുന്നത് പതിവായി. എന്നാല്‍, മുത്തച്ഛന്‍ ഇത് കണ്ട്പിടിച്ചതോടെയാണ് ഇരുവരും ചേര്‍ന്ന് വൃദ്ധനെ കൊലപ്പെടുത്തിയത്.

സൂരജ് ജോലിക്ക് പോയ സമയത്താണ് ഭര്‍ത്താവിന്റെ മുത്തച്ഛനെ റിയയും രോഹിത്തും ചേര്‍ന്ന് വധിച്ചത്. റിയയുടെ മുറിയില്‍ നിന്ന് രോഹിത് ഇറങ്ങിവരുന്നത് മുത്തച്ഛന്‍ കണ്ടതാണ് പ്രകോപനത്തിന് കാരണം. മുത്തച്ഛന്‍ ഭര്‍ത്താവിനോട് ഇക്കാര്യം പറയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

റിയയും രോഹിത്തും ചേര്‍ന്ന് മുത്തച്ഛനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നവംബര്‍ അഞ്ചിനാണ് ഭര്‍തൃസഹോദരിയെ കൊന്നത്. യുവാവുമായുള്ള രഹസ്യ കൂടിക്കാഴ്ചയ്ക്ക് തടസം വരാതിരിക്കാനാണ് ഭര്‍തൃസഹോദരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയാണ് ഭര്‍തൃസഹോദരിയെ ഇല്ലായ്മ ചെയ്തതെന്ന് പൊലീസ് പറയുന്നു. ബന്ധം തുടരുന്നതിന് ഭര്‍ത്താവ് ഉള്‍പ്പെടെ മറ്റു ബന്ധുക്കളെ കൊല്ലാനും ഇരുവരും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ഭര്‍ത്താവിനെയും അമ്മായിയമ്മയെയും കൊല്ലാനാണ് ഇരുവരും ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button