പാലക്കാട് > തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന സമയത്ത് ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം'എന്നെഴുതിയ ബാനര്‍ പതിച്ച പാലക്കാട് നഗരസഭാ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്. നഗരസഭ കെട്ടിടത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയപതാകയുടെ ബാനർ ഉയര്‍ത്തി. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സ്ഥലത്താണ് ദേശീയ പതാക തൂക്കിയത്.
പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളില്‍ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു. ‘ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനറിലായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്.
കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..