KeralaLatest NewsNews

ജൂനിയർ ലാബ് അസിസ്റ്റന്റ് കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്താനൊരുങ്ങുന്നു. ഒരൊഴിവാണുള്ളത്. ഡി.എം.എൽ.റ്റി-വി.എച്ച്.എസ്.ഇ/ഡി.എം.എൽ.റ്റിയാണ് യോഗ്യത. ശമ്പളം 19,320 രൂപ. കരാർ കാലാവധി ഒരു വർഷമാണ്. നിശ്ചിത യോഗ്യതയുള്ളവർ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 29ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അപേക്ഷ നൽകണം.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button