കണ്ണൂർ> സംവരണം ചെയ്‌ത വാർഡുകൾക്ക് പുറമേ ജനറൽ സീറ്റുകളിൽ മത്സരിച്ച എൽഡിഎഫ് വനിതാ സ്ഥാനാർഥികൾക്കും മിന്നും വിജയം. ജനറൽ സീറ്റുകളിൽ മത്സരിച്ച 36 വനിതകളിൽ 23 പേർ വിജയിച്ചു.
കണ്ണൂർ കോർപ്പറഷനിലെ താഴെ ചൊവ്വ ഡിവിഷനിൽ എസ് ഷഹീദ, തലശേരി നഗരസഭ മാരിയമ്മ വാർഡിൽ തബസം, തിരുവങ്ങാട് വാർഡിൽ എൻ രേഷ്‌മ, കതിരൂർ പഞ്ചായത്ത് സൗത്ത് പൊന്ന്യത്ത് പി കെ സാവിത്രി, എരഞ്ഞോളി പഞ്ചായത്ത് ഇളയിടത്ത് വാർഡിൽ സി കെ ജസ്‌ന, ന്യൂമാഹി പഞ്ചായത്ത് കുറിച്ചിയിൽ കടപ്പുറത്ത് സെയിത്തും വിജയിച്ചു.
പാപ്പിനിശേരി പഞ്ചായത്ത് അരോളി സ്‌കൂൾ വാർഡിൽ എ വി സുശീല, കല്യാശേരി പഞ്ചായത്ത് ജനറൽ വാർഡ് പി സ്വപ്‌ന, കോളയാട് പഞ്ചായത്ത് കൊമ്മേരിയിൽ എം റിജി,മാങ്ങാട്ടിടം പഞ്ചായത്ത് അയ്യപ്പൻതോടിൽ എൻ അജിഷ്ണ, പാട്യം പഞ്ചായത്ത് കാര്യാട്ടുപുറത്ത് സി പി രജിത, വേങ്ങാട് പഞ്ചായത്ത് വാളാങ്കിച്ചാലിൽ സി രജനി എന്നിവരും വിജയിച്ചു.
കോട്ടയം പഞ്ചായത്ത് പൂളബസാറിൽ എം ധർമജ, ധർമടം പഞ്ചായത്ത് ചത്തോടത്തിൽ കെ ഷീജ, കൂടാളി പഞ്ചായത്ത് പട്ടാന്നൂരിൽ പി കെ ഷൈമ, കീഴല്ലൂർ പഞ്ചായത്ത്, ചാലോട് കെ വി ഷീജ, തില്ലങ്കേരി പഞ്ചായത്ത് തെക്കൻപൊയിൽ പി ഡി മനീഷയും ജയിച്ചു.
മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് കെ കെ റിഷ്ന, ചെറുപുഴ പഞ്ചായത്ത് ജോസ്‌ഗിരിയിൽ ഷാന്റി കലാധരൻ, പരിയാരം പഞ്ചായത്ത് വെള്ളാവിൽ പി അനിത,പായം പഞ്ചായത്ത് അളപ്ര വാർഡിൽ പി വി രമാവതി, മൊകേരി പഞ്ചായത്ത് വള്ള്യായി ഈസ്‌റ്റ് വാർഡിൽ എം രാജശ്രീ , കുന്നോത്തുപറമ്പ് പഞ്ചായത്ത് കുന്നോത്തുപറമ്പ് വാർഡിൽ കെ ലത എന്നിവരുമാണ് ജനറൽ സീറ്റിൽ വിജയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..