KeralaLatest NewsNews

ലുലു മാളില്‍ അപമാനിക്കപ്പെട്ടത് ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ച നടി; പ്രതികരണവുമായി രേവതി

ഇനി ആവർത്തിക്കാതിരിക്കട്ടെയെന്ന് രേവതി

മലയാളികളെ ഞെട്ടിച്ച് വീണ്ടും യുവനടിയ്‌ക്കെതിരെ അതിക്രമം. കൊച്ചി ഷോപ്പിം​ഗ് മാളിൽ വച്ച് ഇന്നലെ വൈകിട്ട് രണ്ട് പേർ അപമാനിക്കാൻ ശ്രമിച്ചതായി യുവടി വെളിപ്പെടുത്തിയ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകി.

ലുലു മാളില്‍ അപമാനിക്കപ്പെട്ടത് ദേശീയ പുരസ്‌കാരത്തിന് പോലും പരിഗണിച്ച നടിയെ ആണെന്ന് തിരിച്ചറിയുമ്പോഴാണ് പ്രമുഖർക്ക് പോലും സുരക്ഷിതയായി നടക്കാൻ കഴിയാത്ത വിധം നമ്മുടെ നാട് അധഃപതിച്ച് പോയോ എന്ന് ആലോചിച്ച് പോകുന്നത്. വിരലില്‍ എണ്ണാവുന്ന സിനിമകളിലൂടെ മലയാളിയുടെ മനസ്സിലെ താരമായ നടിയുടെ അച്ഛന്‍ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.

Also Read: കൊച്ചിയിൽ ഷോപ്പിം​ഗ് മാളിൽ നടിക്ക് നേരെ അതിക്രമം: കേസെടുത്ത് വനിതാകമ്മീഷൻ

ഏത് മലയാളിയും ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടാല്‍ തിരിച്ചറിയുന്ന നടിയാണ് മാളിലെ തിരക്കിനിടെയില്‍ അപമാനിക്കപ്പെട്ടത്. സാധാരണക്കാരായ സ്ത്രീകൾക്ക് ഇതേ അവസ്ഥ തന്നെയാകില്ലേ തിരക്കിനിടയിൽ എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ചോദ്യം.

സംഭവം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരം സംഭവം ഇനി ആവർത്തിക്കാതിരിക്കട്ടെയെന്ന് നടി രേവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: ആ മോഹം അങ്ങ് മറന്നേക്ക്, പാലാ വിട്ടൊരു കളിയുമില്ല; തുറന്നടിച്ച് മാണി സി കാപ്പൻ

കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്‍റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്നും നടി കുറിച്ചു. മകളുടെ നടപടികള്‍ക്ക് അച്ഛന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. അമ്മയും സഹോദരിയും സഹോദരനുമെല്ലാം യുവതിക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button