KeralaLatest News

“നിനക്കെന്നെ എങ്ങനെയെങ്കിലും താങ്ങി കൊണ്ടുപോകാമായിരുന്നില്ലെടാ?” ഒരു വോട്ടിനു തോറ്റ സ്ഥാനാർത്ഥിയോട് വോട്ടർ

അതുപോലെ കിടപ്പിലുള്ള നാല് പേരുടെ ഓപ്പൺ വോട്ടുകൾ വേണ്ടെന്ന് വെക്കേണ്ടി വന്നു.

തൃശൂർ: ചാവക്കാട് മുനിസിപ്പാലിറ്റിയിലെ 21 ആം വാർഡിൽ വർഷങ്ങളായുള്ള ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 33 വോട്ടിൽ നിന്ന് 320 വോട്ടിലേക്കെത്തിച്ച സ്ഥാനാർത്ഥിയായിരുന്ന അൻമോൽ മോത്തി മുക്കുവൻ. കേവലം ഒരു വോട്ടിനാണ് മോത്തിക്ക് വിജയം നഷ്ടമായത്. ഇതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം നല്ല ഒരു പ്രവര്ത്തകന് നഷ്‌ടമായ വിജയത്തിൽ ദുഖിച്ചു.

പ്രധാനമന്ത്രിയുടെ പല പദ്ധതികളും വാർഡിലെ ജനങ്ങൾക്ക് എത്തിക്കുന്നതിൽ വലിയ പങ്കായിരുന്നു മോത്തി വഹിച്ചിരുന്നത്. മോത്തിയുടെ പരാജയം അറിഞ്ഞപ്പോൾ കിടപ്പു രോഗികളായ വോട്ടർമാർക്ക് സങ്കടം അടക്കാനായില്ല. ഇതിൽ ഒരാളുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോത്തി തന്നെയാണ് ഇതിനെ കുറിച്ച് പോസ്റ്റ് ഇട്ടതും. പോസ്റ്റ് കാണാം:

“നിനക്കെന്നെ എങ്ങനെയെങ്കിലും താങ്ങി കൊണ്ടുപോകാമായിരുന്നില്ലെടാ?”
ആ 320 വോട്ടുകൾക്ക് നന്ദി പറയാൻ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയൊന്നാം വാർഡിലെ വീടുകളിൽ ചെന്നപ്പോൾ ഇണ്ണീരകത്ത് വാസുവേട്ടൻ ചോദിച്ചതാണിത്. വാസുവേട്ടൻ നിശ്ശേഷം കിടപ്പിലാണ്. അതുപോലെ കിടപ്പിലുള്ള നാല് പേരുടെ ഓപ്പൺ വോട്ടുകൾ വേണ്ടെന്ന് വെക്കേണ്ടി വന്നു.

ഈ കോവിഡ് സമയത്ത് അത്തരമൊരു സ്വാർത്ഥത മനുഷ്യത്വപരമല്ലെന്ന ദൃഢനിശ്ചയം തന്നെയാണ് അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമായത്. ഇന്ന് ഒരൊറ്റ വോട്ടിന് പരാജയപ്പെട്ടു നിൽക്കുമ്പോളും ആ തീരുമാനത്തിൽ യാതൊരു വിഷമവുമില്ല.
ഗുണപാഠം – രാഷ്ട്രീയത്തിൽ ധാർമ്മികതക്കും മനുഷ്യത്വത്തിനും സ്ഥാനമില്ല

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button