19 December Saturday

കേവല ഭൂരിപക്ഷമില്ലെങ്കിൽ ആര്‌ അധ്യക്ഷനാകും? നടപടി ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020


തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക്‌ കേവല ഭൂരിപക്ഷമില്ലെങ്കിൽ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി.

നടപടി ഇങ്ങനെ  
●അധ്യക്ഷൻ, ഉപാധ്യക്ഷൻ എന്നിവരുടെ തെരഞ്ഞെടുപ്പിനായി മൂന്ന്‌ ദിവസംമുമ്പ്‌  നോട്ടീസ്‌ നൽകണം.
● പകുതി പേർ ഹാജരാകണം. ഇല്ലെങ്കിൽ യോഗം തൊട്ടടുത്ത പ്രവൃത്തി ദിവസത്തിലേക്ക്‌ മാറ്റണം. അന്ന്‌ പകുതി അംഗങ്ങൾ ഇല്ലെങ്കിലും തെരഞ്ഞെടുപ്പ്‌ നടത്താം.
● ‌ ഒരു സ്ഥാനാർഥി മാത്രമെങ്കിൽ വിജയിയായി പ്രഖ്യാപിക്കും. രണ്ട്‌ സ്ഥാനാർഥികൾക്കും തുല്യവോട്ട്‌ ലഭിച്ചാൽ നറുക്കെടുപ്പിലൂടെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും തെരഞ്ഞെടുക്കും.
● തെരഞ്ഞെടുപ്പ്‌ ഓപ്പൺ ബാലറ്റിലാണ്‌. പുറകിൽ പേരും ഒപ്പും രേഖപ്പെടുത്തണം.
● രണ്ടിലധികം പേർ മത്സരിച്ചാൽ, ഒരു സ്ഥാനാർഥിക്ക്‌ മറ്റെല്ലാവർക്കും കൂടി കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട്‌ ലഭിച്ചാൽ വിജയിയായി പ്രഖ്യാപിക്കും.
● ആദ്യ വോട്ടെടുപ്പിൽ ഇങ്ങിനെവോട്ട്‌ കിട്ടിയില്ലെങ്കിൽ ഏറ്റവും കുറച്ച്‌ വോട്ട്‌ ലഭിച്ച സ്ഥാനാർഥിയെ ഒഴിവാക്കും.
ശേഷിക്കുന്നവരിൽ ഒരാൾക്ക്‌ മറ്റുള്ളവരുടെ ആകെ വോട്ടിനേക്കാൾ കൂടുതൽ ലഭിക്കുന്നതുവരെ ഏറ്റവും കുറച്ച്‌ വോട്ട്‌ കിട്ടിയവരെ ഒഴിവാക്കും.   തുല്യവോട്ട്‌ നേടിയാൽ നറുക്കെടുക്കും.
● ഓരോ ഘട്ടത്തിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ്‌ പേപ്പർ ഉപയോഗിക്കണം.
●സംവരണ വിഭാഗങ്ങളിൽ അതത്‌ വിഭാഗത്തിലുള്ളവരാണ്‌ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിൽ എത്തുക.
●തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ ഉടൻ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത്‌ പ്രത്യേക ഫോമിൽ ഒപ്പ്‌ രേഖപ്പെടുത്തണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top