ന്യൂഡൽഹി
കര്‍ഷകദ്രോഹനിയമം നടപ്പാക്കുന്നതിനൊപ്പം എഫ്‌സിഐയെ തകർക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് അഖിലേന്ത്യ കിസാൻസഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. സിൻഘു സമരകേന്ദ്രത്തിൽ പ്രക്ഷോഭകർക്കൊപ്പം അണിചേർന്നശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യധാന്യം മിനിമം താങ്ങുവിലയിൽ സംഭരിച്ച് കുറഞ്ഞ നിരക്കിലാണ് എഫ്സിഐ വിതരണം ചെയ്യുന്നത്. ഈ വ്യത്യാസം സബ്‌ഡിഡിയായി കേന്ദ്രം നൽകുന്നതാണ് സമ്പ്രദായം.
അഞ്ച് വർഷമായി കേന്ദ്രം എഫ്‌സിഐയ്‌ക്ക് സബ്‌സിഡി നൽകുന്നില്ല. 70,000 കോടിയിലേറെ കുടിശ്ശിക. നിലവില്‍ സംഭരണച്ചെലവിന് എഫ്‌സിഐയ്‌ക്ക് വായ്‌പ എടുക്കേണ്ടിവരുന്നു. ഇത്തരത്തിൽ 60,000 കോടി വായ്‌പ എടുത്തത് കടം വീട്ടാൻ എഫ്‌സിഐയുടെ സ്ഥലം കോർപറേറ്റുകൾക്ക് നൽകുന്നു. ഗോഡൗണുകൾ അംബാനിക്കും അദാനിക്കും പാട്ടത്തിനു നൽകുകയാണ്. എഫ്‌സിഐയെ പടിപടിയായി ഇല്ലാതാക്കുകയാണ് കേന്ദ്രം. കരുതൽശേഖരം സംഭരിക്കാൻമാത്രം എഫ്‌സിഐയെ തൽക്കാലം നിലനിർത്തിയേക്കും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്‌ക്കും കർഷകർക്ക് താങ്ങുവില ലഭിക്കുന്നതിനും വിഘാതമാണ് കേന്ദ്ര നടപടിയെന്ന് രാഗേഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..