ഹരിപ്പാട് > കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി തയ്യാറാക്കിയ ഭീമന്‍ ക്രിസ്തുമസ് നക്ഷത്രം ശ്രദ്ധേയമാകുന്നു. കാര്‍ത്തികപ്പള്ളി സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനമാണ് നക്ഷത്രം തയ്യാറാക്കിയത്. പള്ളിക്ക് മുന്‍പിലായി സ്ഥാപിച്ച നക്ഷത്രത്തിലെ വ്യത്യസ്തത വഴിയാത്രികര്‍ക്കും പുതിയ അനുഭവമായി.
14മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള നക്ഷത്രത്തിന് അഴക് കൂട്ടാന്‍ ചുറ്റും അനേകം കുഞ്ഞു നക്ഷത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. കോവിഡ് കാലത്തും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച കത്തീഡ്രല്‍ യുവജനപ്രസ്ഥാനം ക്രിസ്തുമസിന്റെയും ഇടവക പെരുന്നാളിന്റെയും നവതിയുടെയും ആഘോഷങ്ങളുടെ ഭാഗമായി ഡിസംബറില്‍ വിവിധ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..