തിരുവനന്തപുരം > ഭാവികേരളത്തെ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലകളിലും പര്യടനം നടത്തും. ഡിസംബര്‍ 22ന് കൊല്ലത്തു നിന്നാണ് പര്യടനം ആരംഭിക്കുക. അതത് ജില്ലകളില്‍ സമൂഹത്തിന്റെ നാനാതലങ്ങളിലുള്ളവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും.
കേരളീയ പൊതുസമൂഹത്തിലെ കൂടുതല്‍ അനുഭവസമ്പത്തുള്ളവരുമായി ആശയവിനിമയം നടത്തിക്കൊണ്ട് ഭാവികേരളത്തെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാഴ്ച്ചപ്പാട് രൂപീകരിക്കുക എന്ന ലക്ഷ്യമാണ് ഈ പര്യടനത്തിനുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.
ഡിസംബര്‍ 22 രാവിലെ 10.30-കൊല്ലം, വൈകുന്നേരം 4-പത്തനംതിട്ട.
23ന് വൈകുന്നേരം 4-കോട്ടയം.
24ന് വൈകുന്നേരം 4-തിരുവനന്തപുരം.
26ന് രാവിലെ 10.30-കണ്ണൂര്‍, വൈകുന്നേരം 4-കാസര്‍കോട്.
27ന് രാവിലെ 10.30-കോഴിക്കോട്, വൈകുന്നേരം 4-വയനാട്.
28ന് രാവിലെ 11.30-മലപ്പുറം, വൈകുന്നേരം 4-പാലക്കാട്.
29ന് രാവിലെ 10.30-തൃശൂര്‍.
30ന് രാവിലെ 10.30-എറണാകുളം, വൈകുന്നേരം 4-ആലപ്പുഴ.
എന്നിങ്ങനെയാണ് പര്യടനത്തിന്റെ തീയതികള്‍. ഇടുക്കി ജില്ലയിലെ പരിപാടിയുടെ തീയതി പിന്നീട് അറിയിക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയത് മികവാര്‍ന്ന വിജയമാണ്. ഈ വിജയത്തിന്റെ തുടര്‍ച്ചയാണ് പ്രധാനം. എല്‍ഡിഎഫിന്റെ തുടര്‍ഭരണമുണ്ടാകും. അതിനുവേണ്ടി ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും നടത്താനാണ് എല്‍ഡിഎഫ് ആലോചിക്കുന്നതെന്നും വിജയരാഘവന്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..