18 December Friday

ബിജെപിക്ക്‌ വോട്ട്‌ മറിക്കൽ; തിരുവനന്തപുരം ഡിസിസി പിരിച്ചുവിടണം, നേതൃത്വത്തിനെതിരെ പോസ്‌റ്റർ

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020

കെപിസിസി ഓഫീസിനു മുന്നിൽ പതിച്ച പോസ്റ്റർ കീറിയ നിലയിൽ. ഇൻസെറ്റിൽ കീറിയിട്ട പോസ്റ്റർ വേസ്റ്റ് കുട്ടയിൽ.

തിരുവനന്തപുരം > തലസ്ഥാനത്തേറ്റ കനത്ത പരാജയത്തിന്‌ പിന്നാലെ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച്‌ കെപിസിസി ഓഫീസിനും ഡിസിസി ഓഫീസിനും മുന്നിൽ  പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ  തിരിച്ചടി കോൺഗ്രസിൽ കലാപത്തിന്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌.
 
വ്യാഴാഴ്‌ച രാഷ്ട്രീയകാര്യ സമിതിയോഗം ചേരാനിരിക്കെയാണ്‌ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്‌. ഡിസിസി പിരിച്ചുവിടണമെന്നും സീറ്റ്‌ കച്ചവടക്കാരെയും ഒറ്റുകാരെയും പുറത്താക്കണമെന്നുമാണ്‌ പോസ്റ്ററുകളിൽ പറയുന്നത്‌.
 
നേതൃത്വത്തെ വിമർശിച്ച് തിരുവനന്തപുരത്ത് പലയിടത്തും ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത്‌ കോൺഗ്രസിന്റെ പേരിലായിരുന്നു പോസ്റ്റർ. വി എസ് ശിവകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവർക്കെതിരെയാണ്‌ പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമുള്ളത്‌. സീറ്റ്‌ വിൽപ്പന നടത്തിയെന്നാണ്‌ പ്രധാന ആരോപണം. കെപിസിസി ആസ്ഥാനത്തിന്‌ മുന്നിലെ പോസ്‌റ്റർ  മറ്റ്‌ പ്രവർത്തകർ  കീറിക്കളഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top