Latest NewsNewsIndia

കര്‍ഷകരുടെ കാര്യത്തില്‍ പ്രതിപക്ഷം കളളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മാറ്റുന്നത് 30 വര്‍ഷം മുമ്പത്തെ വ്യവസ്ഥകള്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പ്രതിപക്ഷം കളളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം കര്‍ഷകരുടെ തോളില്‍ കയറി നിന്ന് വെടിവയ്ക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചാണ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

Read Also : കാര്‍ഷിക ബില്ലില്‍ പറയുന്ന വ്യവസ്ഥകള്‍ ആരെയും ദ്രോഹിക്കാത്തത്

എല്ലാ കര്‍ഷകര്‍ക്കും കേന്ദ്രസര്‍ക്കാര്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉറപ്പാക്കി. ഇടനിലക്കാരെ ഒഴിവാക്കാനായി. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകണം. അതിനുളള തടസങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. മുപ്പത് വര്‍ഷം മുമ്പ് നടപ്പിലാക്കേണ്ടിയിരുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്നത്. കാര്‍ഷിക രംഗത്ത് പരിഷ്‌കരണത്തിനുള്ള വാഗ്ദ്ധാനങ്ങള്‍ ലംഘിച്ചവരോടാണ് കര്‍ഷകര്‍ ചോദ്യം ഉന്നയിക്കേണ്ടത്. അവര്‍ക്ക് ചെയ്യാനാവാത്തത് മോദി സര്‍ക്കാര്‍ ചെയ്തതിലാണ് ഈ എതിര്‍പ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷം കളളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണ്. സ്വന്തം മണ്ണ് ഒലിച്ചു പോയവരാണ് കര്‍ഷകരുടെ പേരില്‍ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇവര്‍ എട്ടു വര്‍ഷം പൂഴ്ത്തിവച്ചു. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് അനുസരിച്ചുളള താങ്ങുവില മോദി സര്‍ക്കാര്‍ ഉറപ്പാക്കി. മദ്ധ്യപ്രദേശിലും കര്‍ഷകരെ കടം എഴുതി തളളും എന്നു പറഞ്ഞ് പറ്റിച്ചു. താങ്ങുവില ഇല്ലാതാക്കും എന്നത് കളളപ്രചാരണമാണ്. നിയമം വന്ന ശേഷവും താങ്ങുവില പ്രഖ്യാപിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button