CinemaLatest NewsNewsIndiaBollywoodEntertainment

സംവിധായകൻ കരൺ ‍ ജോഹറിന് നാർക്കോട്ടിക് കൺട്രോൾ ‍ ബ്യൂറോയുടെ നോട്ടിസ്

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടിസ്. 2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്. ശിരോമണി അകാലിദള്‍ നേതാവായ മഞ്ജിന്ദര്‍ സിം​ഗിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Read Also : 2020ലെ ഫിഫ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കരൺ ജോഹറിന്റെ വസതിയിൽ നടന്നതെന്ന് കരുതുന്ന പാർട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജിന്ദര്‍ സിം​ഗ് കരൺ ജോഹറിനെതിരെ എന്‍.സി.ബിയുടെ മഹാരാഷ്ട്ര സോണല്‍ യൂണിറ്റിൽ പരാതി നൽകിയത്. പ്രചരിക്കുന്ന വിഡിയോയുമായി ബന്ധപ്പെട്ട് കരണിന് നോട്ടിസ് അയച്ചതായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദീപിക പദുക്കോണ്‍, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍, രണ്‍ബീര്‍ കപൂര്‍, മലൈക അറോറ തുടങ്ങി പല പ്രമുഖ താരങ്ങളും കരണിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button