18 December Friday

ആന്ധ്രാ സർക്കാരിന്‌ എതിരായ ഹൈക്കോടതി ഉത്തരവിന്‌ സ്‌റ്റേ

സ്വന്തം ലേഖകൻUpdated: Friday Dec 18, 2020

ന്യൂഡൽഹി > ആന്ധ്രപ്രദേശിൽ ഭരണഘടനാ പ്രതിസന്ധി ഉണ്ടോയെന്ന്‌ പരിശോധിക്കുമെന്ന ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. പൊലീസ്‌ അമിതാധികാരം പ്രയോഗിക്കുന്നുവെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ച ആന്ധ്രപ്രദേശ്‌ ഹൈക്കോടതി സംസ്ഥാനത്ത്‌ ഭരണഘടനാ പ്രതിസന്ധികൾ ഉണ്ടോയെന്ന്‌ പരിശോധിക്കുമെന്ന്‌ നവംബറിൽ ഉത്തരവിട്ടു.

അസാധാരണമായ ഉത്തരവ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനസർക്കാർ സമർപ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി.  തുടർന്നാണ്‌,  സുപ്രീംകോടതിയെ സമീപിച്ചത്‌. ഹൈക്കോടതി ഉത്തരവ്‌ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. സർക്കാർ ഹർജിയിൽ നോട്ടീസ്‌ അയക്കാൻ നിർദേശിച്ച കോടതി ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യുകയാണെന്നും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top