Latest NewsIndia

‘കര്‍ഷകരെ കലാപത്തിന് പ്രേരിപ്പിക്കുന്നു’; കാര്‍ഷികബില്ലുകള്‍ കീറിയെറിഞ്ഞ കെജ്രിവാളിനെതിരെ പരാതി നൽകി

ഡല്‍ഹി നഗരത്തിലെ കലാപം രൂക്ഷമാക്കാന്‍ കെജ്രിവാള്‍ ഗൂഢാലോചന നടത്തി.

ആം ആദ്മി പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ബി.ജെ.പി ഡല്‍ഹി യൂണിറ്റ് പൊലീസില്‍ പരാതി നല്‍കി. ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് വലിച്ചുകീറി അരവിന്ദ് കെജ്‌രിവാള്‍ കര്‍ഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചു എന്നാണ് ബി.ജെ.പിയുടെ ആരോപണം.ഡല്‍ഹി നഗരത്തിലെ കലാപം രൂക്ഷമാക്കാന്‍ കെജ്രിവാള്‍ ഗൂഢാലോചന നടത്തി.

ഡല്‍ഹിയിലെ അവസ്ഥ ഇനിയും മോശമാകുകയാണെങ്കില്‍ അതിന് കാരണക്കാരന്‍ കെജ് രിവാളാണെന്നും അദ്ദേഹത്തിനെതിരെ യുക്തമായ നടപടികള്‍ പൊലീസ് സ്വീകരിക്കണമെന്നും ബി.ജെ.പി ഐ.ടി സെല്‍ ചീഫ് അഭിഷേക് ദുബെ പരാതിയില്‍ ആവശ്യപ്പെട്ടു.ഡിസംബര്‍ 17 ന് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു. കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ കെജ്‌രിവാള്‍ ഭരണഘടന ലംഘിക്കുകയും കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ വലിച്ചുകീറുകയും ചെയ്തു.

read also: ദേവന്റെ സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല, ദേവസ്വം ബോര്‍ഡ് നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

ഇത് കര്‍ഷകരെ പ്രചോദിപ്പിക്കുകയും ഡല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് അഭിഷേക് ദുബെ തന്റെ പരാതിയില്‍ ആരോപിച്ചു.ഇക്കാര്യത്തില്‍ ഇടപെട്ട് അരവിന്ദ് കെജ്‌രിവാളിനെതിരെ എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്ന് ഡല്‍ഹി പൊലീസിനോട് അഭിഷേക് ദുബെ അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയിലെ സ്ഥിതി കൂടുതല്‍ വഷളായാല്‍ കെജ്‌രിവാളിനെ ഉത്തരവാദിയാക്കണമെന്നും അദ്ദേഹത്തിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും അഭിഷേക് ദുബെ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button