മനാമ: ലോക കേരള സഭ അംഗവും ആടുജീവിതം നോവലിലൂടെ ലോകമലയാളികള്‍ക്ക് സുപരിചിതനുമായ നജീബിന് ബഹ്‌റൈന്‍ പ്രതിഭ യാത്രയയപ്പ് നല്‍കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രതിഭ ഓഫീസില്‍ നടന്ന ചടങ്ങില്‍ െ്രസക്രട്ടറി എന്‍വി ലിവിന്‍ കുമാര്‍ പ്രതിഭയുടെ ഉപഹാരം കൈമാറി.
പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ ഡി സലിം, ഷെരീഫ് കോഴിക്കോട്, മഹേഷ് യോഗീദാസന്‍, എക്‌സിക്യൂട്ടീവ് അംഗം ജോയ് വെട്ടിയാടാന്‍ എന്നിവര്‍ സംബന്ധിച്ചു.
യാത്രയയപ്പിന് നജീബ് നന്ദി പറഞ്ഞു. ദുരിതപര്‍വ്വം കയറി ജീവിതത്തിലേക്ക് തിരിച്ചു വന്ന തന്നെ പോലുള്ള ഒരു സാധാരണക്കാരനെ ലോകമലയാളികളുടെ വേദിയായ ലോകകേരള സഭയിലേക്ക് തെരഞ്ഞെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച കരുതലിനു കേരളത്തിലെ പിണറായി സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നതായി നജീബ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..