Latest NewsNewsIndiaInternational

“താമസവും ഭക്ഷണവും സൗജന്യം” ; കൈലാസത്തിലേക്ക് സന്ദർശകരെ ക്ഷണിച്ച് നിത്യാനന്ദ സ്വാമി : വീഡിയോ

കൈലാസ’ത്തിലേക്ക് സന്ദർശകരെ ക്ഷണിച്ച് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. ഇതിനായി വിമാന സർവീസും വിസയും ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വിസ അനുവദിക്കുന്നതെന്നും നിത്യാനന്ദ പറയുന്നു.

Read Also : കേരളം ബിജെപിയ്ക്ക് ബാലികേറാമലയല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

സന്ദര്‍ശകര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് കൈലാസയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉണ്ടാകും.ഗരുഡ എന്ന പേരിലാണ് ഓസ്‌ട്രേലിയ- കൈലാസ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്നും പറയുന്നു.മൂന്ന് ദിവസ വിസയില്‍ എത്തുന്നവര്‍ക്ക് കുടുതൽ ദിവസങ്ങള്‍ തങ്ങണമെങ്കിൽ പുതിയ വിസയ്ക്ക് അപേക്ഷിക്കണം.നിശ്ചിത എണ്ണം സന്ദര്‍ശകര്‍ക്ക് മാത്രമേ വിസ അനുവദിക്കു. രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കുമെന്നും വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button