തിരുവനന്തപുരം> തദ്ദേശ തെരഞ്ഞെടുപ്പില്‍ 1990 -ന് ശേഷം ആദ്യമായാണ് അധികാരിത്തിലിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായ തരത്തില്‍ വിജയം ഉണ്ടാകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. ഈ തെരഞ്ഞെടുപ്പിന്റെ ഒരു സവിശേഷത അതാണ്. സര്‍ക്കാര്‍ നയത്തിനുള്ള വലിയ അംഗീകരാണിത്.മുസ്ലിം മത മൗലികവാദികളുമായും ബിജെപിയുമായും ചേര്‍ന്ന് വളഞ്ഞ വഴിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. കേരളത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളി ഈ തെരഞ്ഞെടുപ്പ് കാലത്ത് നേരിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
മികവാര്‍ന്ന വിജയമാണിത്. ഈ വിജയത്തിന്റെ തുടര്‍ച്ച എന്നതാണ് പ്രധാനമെന്നും അദ്ദേഹം വിശദീകരിച്ചു
ഡിസംബര്‍ 23 ന് രാവിലെ 10.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കര്‍ഷക സമരത്തോടുള്ള ഐക്യദാര്‍ഢ്യം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മറ്റ് ഇടതുപക്ഷ മുന്നണി നേതാക്കളം പങ്കെടുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് വിജയിച്ചിട്ടും, തങ്ങള്‍ പരാജിതരല്ല എന്ന് യുഡിഎഫ് വിശ്വസിച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് വിജയരാഘവന്‍ കോണ്‍ഗ്രസിനെ പരിഹസിച്ചു. പരാജയം പരിശോധിക്കാതെ വ്യാഖാനിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഇതിനേക്കാള്‍ വലിയ കുഴപ്പിത്തില്‍ അത് അവരെ എത്തിക്കും. സ്വന്തം അടിത്തറ ഇളകിയത് അവര്‍ അറിയുന്നില്ല. ബിജെപിയുടെ നിശബ്ദ പിന്തുണ നല്‍കുന്നവരായി യുഡിഎഫ് മാറി.
കേന്ദ്ര ഏജന്‍സിക്കെതിരെ വലിയ വിമര്‍ശനമാണ് എഐസിസി അധ്യക്ഷ നടത്തിയത്. എന്നാല്‍ കേരളത്തില്‍ ആ ഏജന്‍സികളെയെല്ലാം കോണ്‍ഗ്രസ് ന്യായീകരിച്ചു. ജനത്തെ വിലകുറച്ച് കണ്ടതാണ് അവരുടെ ഏറ്റവും വലിയ തകരാറ് എന്ന് മനസിലാക്കണം. പരിശോധന പോലും നടത്താന്‍ പറ്റാത്ത വിധത്തില്‍ അവര്‍ ചുരുങ്ങി. മികച്ച നേതൃത്വ പാഠവമുള്ളലരെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവരിക. തെരഞ്ഞെടുപ്പില്‍ വിജയത്തിനാധാരമായ വിവിധ ഘടകങ്ങളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു.
എതിരായിട്ട് ആക്ഷപം ഉന്നയിക്കുക എന്നത് പ്രതിപക്ഷ ചെയ്യും. എന്നാല്‍ അവയെല്ലാം അടിസ്ഥാനരഹിതമാണ്.ആക്ഷേപങ്ങള്‍ അസത്യത്തില്‍ നിന്നും രൂപപ്പെടുത്തുന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. വസ്തുതാപരമായ ആക്ഷേപം ഉണ്ട് എന്ന് ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ പറയുന്നു. അവര്‍ക്കുമുള്ള തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.
ഇടതുപക്ഷത്തിനെതിരായി പ്രത്യേകം തയ്യാറാക്കിയ കളവുകളായ ചോദ്യങ്ങളും ഉത്തരങ്ങളും ഭംഗിയായി പറയുക. ഓരോ ഘടകകക്ഷികള്‍ വന്നപ്പോഴും ഇടതുപക്ഷം കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് വിപുലീകരിക്കപ്പെട്ടു. അത് മുന്നണിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു.കേരളത്തെ സംബന്ധിച്ച് ദശാബ്ദമായി നിലനിന്ന പ്രതിലോമ രാഷ്ട്രീയ ചേരിയെ അത് ദുര്‍ബലപ്പെടുത്തി. കേരളത്തെ സംബന്ധിച്ച് അത് നല്ല കാര്യമാണ്.
ബിജെപി അത്യന്തം അപകടകാരിയായ രാഷ്ട്രീയ ശക്തിയാണ്. പരിഷ്‌കൃത സമൂഹത്തിന്റെ നിലപാടല്ല അവര്‍ക്ക്. ബിജെപിക്കെതിരായി യുഡിഎഫ് ഒന്നും പറഞ്ഞില്ല, കേരളത്തിലെ ബിജെപിയുടെ പ്രധാന ലക്ഷ്യം തിവനന്തപുരമായിരുന്നു. അവര്‍ തന്ത്രപരമായി നീങ്ങി.ഈ സംസ്ഥാനം ഒരു തീവ്ര മതബോധത്തിനും കീഴ്‌പ്പെട്ടിട്ടില്ല. പാലക്കാടവര്‍ ജയ് ശ്രീറാം ബാനര്‍ കെട്ടി. തിരവനന്തപുരത്ത് യുഡിഎഫുമായി ബിജെപി വമ്പിച്ച കൂട്ടുകെട്ടുണ്ടാക്കി. ബിജെപി മുന്നേറുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ആശങ്കപ്പെട്ടില്ല. അതിനാല്‍ തിരുവനന്തപുരത്തെ എല്‍ഡിഎഫ് വിജയം വിജയങ്ങളില്‍ ഏറ്റവും വലുതാണെന്നും അദ്ദേഹം വ്യക്തമാകകി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..