KeralaLatest News

ദേവന്റെ സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല, ദേവസ്വം ബോര്‍ഡ് നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

ദേവന്റെ സ്വത്തുവകകള്‍ ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് തവണയായി പത്ത് കോടി രൂപ നല്‍കിയ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ദേവസ്വം ബോര്‍ഡ് ട്രസ്റ്റിയാണെന്നും ദേവന്റെ സ്വത്ത് ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

പണം വകമാറ്റി നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമ വിരുദ്ധമാണ്. ദേവന്റെ സ്വത്തുവകകള്‍ ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി മൂന്നംഗ ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

read also: കടകംപള്ളിയുടെ കുടുംബം നാലമ്പലത്തില്‍ പ്രവേശിച്ച സംഭവം: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം – കോടതി

ദേവസ്വം ബോര്‍ഡ് ഫണ്ട് മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന ഹൈക്കോടതിയുടെ മുന്‍കാല വിധി റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഹര്‍ജികള്‍ തീര്‍പ്പാക്കാനായി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലേക്ക് വിട്ടിട്ടുണ്ട്. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘനകളുടെ ഹര്‍ജികളിലാണ് കോടതി ഇടപെടല്‍. ഹര്‍ജികള്‍ തീര്‍പ്പാക്കാനായി ഡിവിഷന്‍ ബഞ്ചിലേക്ക് വിട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button