തിരുവനന്തപുരം > തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കുട്ടികൾക്കുള്ള സൗജന്യ ചികിത്സ നിർത്തലാക്കി. ഇനിമുതൽ ഹൃദ്‌രോഗമുള്ള ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മാത്രമാകും സൗജന്യചികിത്സ.
നവംബർ 18മുതലാണ് സൗജന്യചികിത്സ അവസാനിപ്പിച്ചത്. ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കുമുള്ള വിദഗ്ധ ചികിത്സ ഇവിടെ സൗജന്യമായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ശ്രീചിത്രയിൽ ചികിത്സതേടിയിരുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നത് ശ്രീചിത്ര നേരത്തേ അവസാനിപ്പിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്‌കെ) പ്രകാരം 60 ശതമാനം ഫണ്ടാണ് അനുവദിക്കുന്നത്. സംസ്ഥാന സർക്കാർ മുഖേനയാണ് ശ്രീചിത്രയ്ക്ക് ഇത് നൽകിയിരുന്നത്. കാലങ്ങളായി കേന്ദ്ര സർക്കാർ ഈ ഫണ്ട് നൽകുന്നില്ല. ഇതോടെയാണ് സൗജന്യചികിത്സ അവസാനിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..