17 December Thursday

യുവ അഭിഭാഷകയെ അപകീർത്തിപ്പെടുത്തി; പി സി ജോർജ് എംഎൽഎ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Dec 17, 2020

കൊച്ചി > അപകീർത്തിക്കേസിൽ പി സി ജോർജ് എംഎൽഎ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. സാമൂഹിക പ്രവർത്തകയായ യുവ അഭിഭാഷകക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ജോർജിന്റെ ആവശ്യം ജസ്റ്റീസ് സുനിൽ തോമസ് തള്ളി.

സഭാ നേതൃത്യത്തിനെതിരെ പരസ്യ നിലപാട് സ്വീകരിക്കാറുള്ള അഭിഭാഷകക്കെതിരെ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു എംഎൽഎയുടെ  പരാമർശങ്ങൾ. അഭിഭാഷക നൽകിയ സ്വകാര്യ പരാതിയിലാണ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി കേസെടുത്തത്.

ഓൺലൈൻ അഭിമുഖത്തിന്റെ പകർപ്പുകൾ പരിശോധിച്ച ഹൈകോടതി ജോർജിന്റ വാദങ്ങൾ തള്ളി.
പരാതിയിൽ കഴമ്പുണ്ടന്നും കോടതി വ്യക്തമാക്കി. സാക്ഷി മൊഴികളും അഭിമുഖത്തിന്റെ പകർപ്പും പരിശോധിച്ച് പ്രഥമദൃഷ്ട്യാ കഴമ്പുണ്ടന്ന് കണ്ടെത്തിയാണ് വിചാരണക്കോടതി ജോർജിനെതിരെ കേസെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top