Latest NewsNewsIndia

കോൺഗ്രസിൽ ചേരാൻ ഒരുങ്ങി ബിജെപി എം പിയുടെ മകന്‍

മംഗളൂരു: മുതിര്‍ന്ന ബി ജെ പി നേതാവും ചിക്കബല്ലപുര്‍ എം പിയുമായ ബി എന്‍ ബച്ചെഗൗഢയുടെ മകന്‍ ശരത് ബച്ചെഗൗഢ കോണ്‍ഗ്രസില്‍ ചേരുന്നു. ഹൊസ്കൊടെ മണ്ഡലം എം എല്‍ എയാണ് ഈ 37കാരന്‍.

Read Also : മുതിര്‍ന്ന പൗരന്മാര്‍ക്ക്​ സന്തോഷവാർത്തയുമായി എയർ ഇന്ത്യ

കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് ചാടിയ എം ടി ബി നാഗരാജിനെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഹൊസ്കൊടെയില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ രംഗത്തുവന്ന ശരത് റിബലായി മത്സരിച്ച്‌ ജെ ഡി എസ് പിന്തുണയോടെ വിജയിക്കുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ശരതിനെ ബി ജെ പി പുറത്താക്കുകയും ചെയ്തു.

പരാജയപ്പെട്ട നാഗരാജിനെ ബി ജെ പി എം എല്‍ സിയാക്കുകയും മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ബി ജെ പിയില്‍ തനിക്ക് ഭാവിയില്ലെന്ന് ബോധ്യമായി. ദേശീയ പാര്‍ട്ടിയില്‍ ചേരാനാണ് ആഗ്രഹം എന്ന് തന്നെ പിന്തുണച്ച ജെ ഡി എസില്‍ പോവാത്തതിനെ പരാമര്‍ശിച്ച്‌ ശരത് പറഞ്ഞു. ശരത് കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button