Latest NewsNewsIndia

അവിശ്വസനീയം! ലൗ ജിഹാദ് നിയമപ്രകാരം അറസ്റ്റിലായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ലൗ ജിഹാദ് നിയമപ്രകാരം ഉത്തർപ്രദേശിൽ അറസ്റ്റിലായ യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സംസ്ഥാനം. പെൺകുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ പുതുതായി പ്രാബല്യത്തിലെത്തിയ ലൗ ജിഹാദ് നിയമത്തിന്റെ ആദ്യത്തെ ഇരയായ 22കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.

യുപി മൊറാദാബാദ് സ്വദേശിയായ യുവതിയെ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. മൂന്ന് മാസം ഗർഭിണിയായ തനിക്ക് മോശം അനുഭവമാണ് ഉണ്ടായതെന്നും അവർ കുഞ്ഞിനെ കൊലപ്പെത്തിയെന്നും യുവതി പറയുന്നു.

Also Read: സിദ്ദിഖ് കാപ്പനു വേണ്ടി ഹര്‍ജി നല്‍കിയ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വിശ്വാസ്യതയില്ലാത്ത സംഘടന

കഠിനമായ വയറുവേദനെയത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ തനിക്ക് ഇഞ്ചക്ഷന്‍ നല്‍കിയെന്നും ഇതിന് ശേഷമാണ് രക്തസ്രാവമുണ്ടായതെന്നും യുവതി ആരോപിച്ച് രംഗത്തെത്തി. മൂന്ന് മാസം ഗർഭിണിയായപ്പോൾ വയറുവേദന ഉണ്ടായി. ഒരുപാട് തവണ പറഞ്ഞിട്ടും അധികൃതര്‍ ശ്രദ്ധിച്ചില്ല. നില വഷളായപ്പോളാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ ഡോക്ടര്‍മാര്‍ തന്ന ഇഞ്ചക്ഷന് ശേഷമാണ് വയറുവേദന കലശലായതും ഗര്‍ഭം അലസിയതും.

ആശുപത്രിയില്‍ ചെന്നപ്പോള്‍ അള്‍ട്രാ സൗണ്ട് ചെക്കപ്പ് നടത്തിയിരുന്നു. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നാണ് ആദ്യം പറഞ്ഞതെന്ന് യുവതി പറയുന്നു. പിന്നീട് കുത്തിവെയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് സ്ഥിതി വഷളായതെന്ന് യുവതി ആരോപിക്കുന്നു. എന്നാല്‍ യുവതിയുടെ ആരോപണം ആശുപത്രി അധികൃതർ തള്ളിക്കളഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button