KeralaLatest News

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മർദ്ദനം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ അക്രമം. റോഡിൽ വെച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പോലീസ് കേസ് എടുത്തിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. ഇവിടെ സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി 140 വോട്ടിനാണ് ജയിച്ചത്. തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത.

read also: പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ക്കെതിരെ കൊ​ച്ചി​യി​ലെ തോ​റ്റ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി

കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയൽകിളികൾ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാ‍ർത്ഥികളെ നിർത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സിപിഎം ഇത്തവണയും ഇവരെ എതിരാളികളായി കണ്ടിരുന്നില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button