KeralaLatest NewsNews

മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സിപിഎം അക്രമം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം അറിഞ്ഞതിന് പിന്നാലെ മലപ്പുറത്ത് വ്യാപകമായ സിപിഎം അക്രമം. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ പടക്കവും കല്ലും ഉള്‍പ്പെടെ വലിച്ചെറിഞ്ഞു. വാഴയൂരും നന്നംമുക്കിലും അങ്ങാടിപ്പുറത്തുമാണ് സിപിഎം അക്രമം ഉണ്ടായത്.

Read Also : പ്രാർത്ഥനയ്ക്ക് ഫലസിദ്ധി ലഭിക്കാന്‍

നന്നംമുക്ക് പഞ്ചായത്തില്‍ 13 ാം വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സബിത വിനയകുമാറിന്റെ വീടിന് നേരെയാണ് പടക്കവും, കല്ലും, എറിഞ്ഞത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെ മൂക്കുതലയില്‍ വ്യാപകമായ അക്രമമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്.

അങ്ങാടിപ്പുറം പഞ്ചായത്ത് 9 ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സിപിഎം ആക്രമണം. 4 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഴയൂര്‍ എള്ളാത്ത് പുറായില്‍ ബിജെപി പ്രവര്‍ത്തകന്‍ വിജിഷിനെ സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി അക്രമിക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button