മലപ്പുറം> തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ തിരിച്ചടി കനത്തതെന്ന് മുസ്ലീംലീഗ്. ഉന്നതാധികാര സമിതി യോഗ തീരുമാനം വിശദീകരിച്ച അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തോൽവി യുഡിഎഫ് വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി.
19 ന് ചേരുന്ന യുഡിഎഫ് നേതൃയോഗം വിഷയം ഗൗരവമായി ചർച്ച ചെയ്യും. പലയിടത്തും ബിജെപി വോട്ട് പിടിച്ചത് യുഡിഎഫിന് തിരിച്ചടിയായി. കടുത്ത പ്രസ്താവനകൾ പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല. അത് ദോഷം ചെയ്യും. അത് മുന്നണിക്കകത്ത് പറയും.
ലീഗിന് എവിടെയും തിരിച്ചടിയുണ്ടായിട്ടില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കട്ടി വെൽഫെയർ പാർടിയുമായുള്ള സഖ്യം ദോഷം ചെയ്തോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..