Latest NewsNewsIndia

കേന്ദ്രം നല്‍കിയ 2000 കോടി വെറുതെ പാഴാക്കി മമതാ ബാനര്‍ജി,

ജനങ്ങള്‍ക്ക് മുന്നില്‍ കേന്ദ്രം ബംഗാളിനെ തഴയുന്നുവെന്ന് പറച്ചിലും :മമതയുടെ കള്ളക്കളികള്‍ പുറത്ത്

കൊല്‍ക്കത്ത : സംസ്ഥാനത്തെ കേന്ദ്ര വികസന പദ്ധതികള്‍ക്ക് തുരങ്കംവെച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രം നല്‍കിയ 2,000 കോടി രൂപ മമത സര്‍ക്കാര്‍ തടഞ്ഞുവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജിതേന്ദ്ര തിവാരി കേന്ദ്രത്തിന് അയച്ച കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Read Also : സി.എം.രവീന്ദ്രന്റെ നാടകം ഹൈക്കോടതിയില്‍ ഏറ്റില്ല, കോടതിയും കൈവിട്ടു, ഇനി എല്ലാം ഇഡിയുടെ കൈകളില്‍

അസനോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടായിരം കോടി രൂപ ബംഗാളിന് അനുവദിച്ചത്. എന്നാല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ഈ തുക മമത കോര്‍പ്പറേഷന് കൈമാറാതെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇതിലൂടെ പ്രദേശത്തെ നിര്‍ണ്ണായക വികസന പദ്ധതിയാണ് നടപ്പിലാകാതെ പോയതെന്നും കത്തില്‍ മുന്‍ അസനോള്‍ കോര്‍പ്പറേഷന്‍ മേയര്‍ കൂടിയായ ജിതേന്ദ്ര തിവാരി ആരോപിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തിവാരി തൃണമൂല്‍ കോണ്‍ഗ്രസ് വിടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button