ദുബായ്
2022ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരക്രമമായി. മാർച്ച് നാലുമുതൽ ഏപ്രിൽ മൂന്നുവരെയാണ് ടൂർണമെന്റ്. ന്യൂസിലൻഡ് വേദിയാകുന്ന ലോകകപ്പ് അടുത്തവർഷമായിരുന്നു നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് 2022ലേക്ക് നീട്ടിയത്.
മാർച്ച് ആറിനാണ് ഇന്ത്യയുടെ ആദ്യ കളി. യോഗ്യത നേടുന്ന ടീമുമായാണ് മത്സരം. 10ന് ആതിഥേയരായ ന്യൂസിലൻഡിനെ നേരിടും. എട്ട് ടീമുകളാണ് ടൂർണമെന്റിൽ. ആറ് നഗരങ്ങളിലായി 31 മത്സരങ്ങളും അരങ്ങേറും.
ഇന്ത്യക്കുപുറമേ ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണ് യോഗ്യത ഉറപ്പിച്ചത്. മൂന്ന് സ്ഥാനങ്ങളാണ് ബാക്കിയുള്ളത്. ഇത് അടുത്തവർഷം ജൂണിൽ ശ്രീലങ്കയിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ തീരുമാനിക്കപ്പെടും. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യൻമാർ. ഇന്ത്യ റണ്ണറപ്പും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..