KeralaLatest NewsNews

“പിണറായി സർ‍ക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം” : സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം സംസ്ഥാന സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി.കേരളത്തിലെ ഇടതുമുന്നണിയുടെ വിജയമെന്നും കേരള ജനതയെ അഭിനന്ദിക്കുന്നതായും യെച്ചൂരി പറഞ്ഞു.

Also Read : വീണ്ടും 100 ദി​ന കർമ്മ പ​രി​പാ​ടി​കളുമായി പിണറായി സർക്കാർ 

സര്‍ക്കാരിനെതിരായ അപവാദ പ്രചാരണത്തിന് ജനം മറുപടി നല്‍കി. പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനം ഗുണം ചെയ്തുവെന്ന് പറഞ്ഞ യെച്ചൂരി, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ നേതൃത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും  അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button