കണ്ണൂര്‍> ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചിട്ടും ആന്തൂര്‍ വീണ്ടും ചുവന്ന് തുടുത്തു. മുഴുവന്‍ വാര്‍ഡുകളും നേടിയാണ് ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയത്.
പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയെന്ന ബഹുമതിയും ആന്തൂര്‍ ഒരിക്കല്‍ കൂടി സ്വന്തമാക്കി. ആകെയുള്ള 28 സീറ്റും എല്‍ഡിഎഫ് നേടി. ആന്തൂരില്‍ എതിരില്ലാതെ ആറ് സീറ്റ് നേടിയ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് നടന്ന 22 വാര്‍ഡുകളില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
കഴിഞ്ഞ തവണയും മൂഴുവന്‍ സീറ്റും എല്‍ഡിഎഫിനായിരുന്നു. യുഡിഎഫ്-- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെയും മാധ്യമങ്ങളുടെ അപവാദ പ്രചാരണത്തെയും അതിജീവിച്ചാണ് എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..