തിരുവനന്തപുരം
മൂന്നര പതിറ്റാണ്ടിലേറെയായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും തലമുതിർന്ന മലയാള മാധ്യമപ്രവർത്തകരിലൊരാളെയാണ് നഷ്ടമായതെന്ന് ദേശാഭിമാനി ചീഫ്‌എഡിറ്റർ പി രാജീവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാജ്യസഭാംഗമായിരിക്കെ വിജയമോഹനുമായി അടുത്ത വ്യക്തിബന്ധം പുലർത്തി. എല്ലാവരോടും സൗമ്യമായി പെരുമാറിയ വിജയമോഹൻ മാധ്യമപ്രവർത്തനത്തിനൊപ്പം ഡൽഹിയിലെ കലാ–-സാംസ്‌കാരിക രംഗത്തും സജീവസാന്നിധ്യമായിരുന്നു.
ജനസംസ്‌കൃതി അടക്കമുള്ള പുരോഗമന സാംസ്‌കാരിക സംഘടനകളുമായും ചേർന്നുപ്രവർത്തിച്ചു. ദേശീയരാഷ്ട്രീയത്തെ ഇളക്കിമറിച്ച പല സംഭവങ്ങളും മലയാളികൾ വായിച്ചറിഞ്ഞത് വിജയമോഹനിലൂടെയാണ്.
വസ്‌തുതകളിലൂന്നിയും സത്യസന്ധമായും വാർത്തകൾ റിപ്പോർട്ടുചെയ്‌ത വിജയമോഹൻ പുതുതലമുറ മാധ്യമപ്രവർത്തകർക്ക് എക്കാലവും വഴികാട്ടിയാണ്–- രാജീവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..