Latest NewsNewsEntertainment

കൊല്ലങ്ങളായി അണിഞ്ഞിരുന്ന ഡയമണ്ട് കമ്മൽ കാണാനില്ല; കണ്ടെത്തി തരാമോയെന്ന് ജൂഹി ചൗള

സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂഎന്നും ജൂഹി ചൗള

മുംബൈ; വർഷങ്ങളായി അണിഞ്ഞിരുന്ന സ്വർണ്ണ കമ്മൽ നഷ്ട്ടപ്പെട്ടതിൽ ദുഖം പങ്കുവച്ച് ജൂഹി ചൗള രം​ഗത്ത്. ന്റെ ഡയമണ്ട് കമ്മല്‍ തിരികെ ലഭിക്കാന്‍ ആരാധകരുടെ സഹായവും താരം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ജൂഹി ചൗളയുടെ കമ്മല്‍ നഷ്ടമായത്.

കമ്മൽ കണ്ടെത്തി തരാമോ എന്ന് ചോദിച്ച് താരം ട്വീറ്റും പുറത്ത് വിട്ടിട്ടുണ്ട്. ” ഇന്ന് രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയില്‍ എമിറേറ്റ്‌സ് കൗണ്ടറിന് സമീപത്തു എവിടെയോ എന്റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. അത് കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ ഞാന്‍ വളരെ സന്തോഷവതിയാകും. കമ്മല്‍ കിട്ടിയാല്‍ പൊലീസിനെ അറിയിക്കൂ. നിങ്ങള്‍ക്ക് സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂഎന്നും താരം കുറിച്ചു.

15 വർഷമായി താൻ ഉപയോ​ഗിച്ചിരുന്ന കമ്മൽ ആണതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button