KeralaLatest NewsNews

കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർത്ഥി തോറ്റു; എൻഡിഎയ്ക്ക് നേട്ടം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർത്ഥിക്ക് പരാജയം. മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച പിഎൻ അജിതയാണ് തോറ്റത്. യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആറിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.

കോഴിക്കോട് കോർപ്പറേഷനിൽ 42 ഇടത്ത് വോട്ടെണ്ണൽ പുരോഗമിക്കെ 30 ഇടത്ത് എൽഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്. ബിജെപി ആറിടത്ത് മുന്നിട്ട് നിൽക്കുന്നുണ്ട്. ചേവരമ്പലം വാർഡിൽ ബിജെപി സ്ഥാനാർത്ഥി സരിത പറയേരി വിജയിച്ചു. പുതിയറയിൽ ബിജെപി സ്ഥാനാർത്ഥി റനീഷ് വിജയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button