Latest NewsNewsIndia

ചേരയെ റെയിൽവേ ഉദ്യോ​ഗസ്ഥൻ വെടിവച്ച് കൊന്നു; തമാശയ്ക്ക് ചെയ്തതെന്ന് പ്രതി

വെടിയേറ്റ പാമ്പ് സംഭവസ്ഥലത്ത് വച്ച് തന്നെ‌ ചത്തു

കൽവ; ചേര പാമ്പിനെ വെടിവച്ച് കൊന്നു, ആറടി നീളമുള്ള ചേരയെ കല്‍വയിലാണ് വെടിവച്ച്‌ കൊന്നത്. 0.22 കാലിബറുള്ള എയര്‍ ഗണ്‍ ഉപയോഗിച്ചാണ് പാമ്പിനെ ഇയാൾ വെടിവച്ചത്. വെടിയേറ്റ പാമ്പ് സംഭവസ്ഥലത്ത് വച്ച് തന്നെ‌ ചത്തു.

എന്നാൽ പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. താന്‍ തമാശക്കാണ് പാമ്പിനെ ഉപദ്രവിച്ചതെന്നാണ് പ്രതി ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്.

‌ വഴിയരികിൽ വെടിയേറ്റ പാമ്പിനെ കണ്ടവര്‍ വനംവകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പ്രതി റെയില്‍വേ ഉദ്യേഗസ്ഥനാണ്. പാമ്പിന് വെടിയേറ്റതിനെ കൂടാതെ മറ്റു മുറിവുകളുള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലടക്കം ഇയാൾക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button