ലണ്ടൻ
കളി മതിയാക്കി ഒന്നരവർഷത്തിനുശേഷം പീറ്റർ ചെക്ക് വീണ്ടും ഗോൾവലയ്ക്കുകീഴിൽ. ചെൽസി യൂത്ത് ടീമിനായാണ് മുപ്പത്തെട്ടുകാരൻ വീണ്ടും ഗ്ലൗ അണിഞ്ഞത്. ടോട്ടനം ഹോട്‌സ്‌പർ യൂത്ത് ടീമിനെതിരായ കളിയിൽ ചെൽസി 3–-2ന് ജയിച്ചു. നേരത്തേ ചെൽസിയുടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സംഘത്തിൽ പകരക്കാരൻ ഗോളിയായി ചെക്കിനെ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടറാണ്. 11 വർഷം നീലപ്പടയ്‌ക്കായി കളിച്ചിട്ടുണ്ട്. 13 കിരീടങ്ങളും നേടി. 2015ലാണ് ചെൽസിക്കായി അവസാനം കളിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..