Latest NewsNewsIndia

വിദേശ രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍, ഇന്ത്യയുടെ കൊറോണ പോരാട്ടം അത്ഭുതമെന്ന് ലോകരാഷ്ട്രങ്ങള്‍

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍, ഇന്ത്യയുടെ കൊറോണ പോരാട്ടം അത്ഭുതമെന്ന് ലോകരാഷ്ട്രങ്ങള്‍. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുക തന്നെയാണ് ഇന്ത്യ. ഇതിന്റെ ഫലമായി ആകെ രോഗമുക്തരുടെ എണ്ണം 94 ലക്ഷം (94,22,636)കടന്നു. 95.12 ശതമാനമാണ് രോഗമുക്തി നിരക്ക്. ഉയര്‍ന്ന കേസ് ലോഡ് ഉള്ള രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കുകളില്‍ ഒന്നാണ് ഇത്.

Read Also : കേരളത്തില്‍ ഇടത് തരംഗം; സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പതറി നിന്ന സര്‍ക്കാരിന് ആശ്വാസം

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,477 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇന്ന് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3.4 ലക്ഷത്തില്‍ താഴെയെത്തി. 3,39,820 ആളുകളാണ് വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 3.43 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്.

പുതുതായി രോഗമുക്തി നേടിയവരില്‍ 74.24 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 4610 പേര്‍ രോഗമുക്തി നേടിയ മഹാരാഷ്ട്രയില്‍ ആണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രി വിട്ടത്. കേരളത്തില്‍ 4481 പേരും പശ്ചിമബംഗാളില്‍ 2980 പേരും രോഗമുക്തി നേടി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button