പിണറായി> പിണറായി പഞ്ചായത്തിൽ 19ൽ 19 സീറ്റും നേടി എൽ ഡി എഫ്. 19 സീറ്റുള്ള പഞ്ചായത്തിൽ 17 സീറ്റിൽ സിപിഐഎമ്മും 2 വാർഡിൽ സിപിഐയുമാണ് ജനവിധി തേടിയത്.
യുഡിഎഫ് സ്ഥാനാർഥികളായി 18 കോൺഗ്രസ് സ്ഥാനാർത്ഥികളും ഒരു ലീഗ് സ്ഥാനാർത്ഥിയും മത്സരിച്ചു. 12 ബിജെപി സ്ഥാനാർഥികളും പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഒരു എസ്‌ഡിപിഐ സ്ഥാനാർഥിയും മത്സരിച്ചിരുന്നു.
ഇത്തവണ എട്ടാം വാർഡായ പാനുണ്ടയിൽ എൽ ഡി എഫ് സ്ഥാനാർഥി എ പി മോഹനൻ167 വോട്ടുകൾക്ക് വിജയിച്ചതോടെയാണ് മുഴുവൻ സീറ്റിലും വിജയം നേടിയത്. കഴിഞ്ഞ തവണ എട്ടാം വാർഡായ പാനുണ്ടയിൽ കോൺഗ്രസിന്റെ സ്വതന്ത്ര സ്ഥാനാർഥിയായ ഷീബ പ്രകാശ് വിജയിച്ചതോടെയാണ് ഒരു സീറ്റ് നഷ്ടമായത്. ഇത്തവണ ഷീബപ്രകാശ് കോൺഗ്രസ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..