Latest NewsNewsInternational

പ്രണയം മൂത്ത് ബ്രീഫ് കേസിനെ വിവാഹം ചെയ്ത് യുവതി ; ചിത്രങ്ങൾ വൈറൽ

മോസ്‌കോ: പ്രണയം മൂത്ത് ബ്രീഫ് കേസിനെ വിവാഹം കഴിച്ച് യുവതി. മോസ്‌കോ സ്വദേശിനിയായ റെയ്ൻ എന്ന യുവതിയാണ് ബ്രീഫ് കെയ്‌സിനെ വിവാഹം ചെയ്തിരിക്കുന്നത്. ഗിദെയോൻ എന്ന് പേരിട്ടിരിക്കുന്ന ബ്രീഫ് കെയ്‌സിനെ അടുത്തിടെയാണ് യുവതി ജീവിത പങ്കാളിയാക്കിയത്.

Read Also : ബലാത്സംഗ കേസുകളിലെ പ്രതികളെ ‌ ഷണ്ഡീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പാക്കിസ്ഥാനില്‍ പ്രാബല്യത്തില്‍ 

2015 ഓഗസ്റ്റ് മാസത്തിലാണ് ഗിദെയോൻ എന്ന ബ്രീഫ് കെയ്‌സിനെ ആദ്യമായി കണ്ടതെന്നാണ് റെയ്ൻ പറയുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ ഗിദെയോണുമായി പ്രണയത്തിലായെന്നും റെയ്ൻ വ്യക്തമാക്കി. തനിക്ക് ഒരുപാട് പുരുഷ സുഹൃത്തുക്കളുണ്ടെന്നും എന്നാലും തന്നെ ഏറ്റവും അധികം ആകർഷിച്ചിരുന്നത് വസ്തുക്കൾ തന്നെയായിരുന്നുവെന്നും യുവതി പറയുന്നു.

എട്ടാം വയസു മുതലാണ് റെയ്‌ന് വസ്തുക്കളോട് പ്രണയം തോന്നി തുടങ്ങിയത്. ചുറ്റിലുമുള്ള എല്ലാ വസ്തുക്കൾക്കും ആത്മാവ് ഉണ്ടെന്നാണ് റെയ്‌ന്റെ വിശ്വാസം. അതേസമയം ഒബ്ജക്ടോഫീലിയ എന്ന മാനസികാവസ്ഥയാണ് മിഷേലിനെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. നിർജീവ വസ്തുക്കളോട് പ്രണയം തോന്നുന്ന അവസ്ഥയാണ് ഒബ്ജക്ടോഫീലിയ. ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന ഇത്തരം ആകർഷണം ലോകത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ഇത് വിവാഹത്തിലേക്ക് നീങ്ങുന്നത് വളരെ അപൂർവ്വമാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button